ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ല;ലാ കമ്മീഷൻ .

ഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും ഭരണഘടന പ്രകാരം തന്നെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ലാ കമ്മീഷൻ.കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാൻ കമ്മീഷൻ തയ്യാറല്ല. 2029ല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാവും വിധം ഭരണഘടനാ ഭേദഗതി അടക്കം ശുപാര്‍ശ ചെയ്യാൻ ലാ കമ്മീഷൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്…

Read Full News

ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണം; നിയമ കമ്മീഷൻ.

ന്യൂഡല്‍ഹി∙ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണമെന്ന നിര്‍ദേശവുമായി നിയമ കമ്മിഷൻ.നിര്‍ദേശം നടപ്പായാല്‍, 16 മുതല്‍ പ്രായമുള്ളവരുമായി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പോക്സോ വകുപ്പ് ചുമത്താൻ സാധിക്കില്ല. ജസ്റ്റിസ് റിതുരാജ് അശ്വതി ചെയര്‍പഴ്സനായ കമ്മിഷൻ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും നിയമ കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നും റിതു…

Read Full News

റഷ്യ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ചു; ഇന്ത്യയ്ക്ക് നേട്ടം.

ന്യൂഡൽഹി:ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില ഡിസ്‌കൗണ്ട് 25 മുതല്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റഷ്യ. ഈ മാസം ബാരലിന് 5 മുതല്‍ 6 ഡോളര്‍ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്.ഇന്ത്യൻ എണ്ണക്കമ്ബനികള്‍ക്കുള്ള ഡിസ്‌കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്ബനികള്‍ എതിര്‍ക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്ബനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്‌കൗണ്ട് വീണ്ടും…

Read Full News

ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്  കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചു.

ന്യൂഡൽഹി:പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. ദുബായ് വഴി ഹൈദരാബാദിലാണ് പാക് ടീം എത്തുക. വീസ വൈകുന്നതില്‍ ആശങ്കയറിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിയ്ക്ക് കത്തയച്ചിരുന്നു. ഇതുകൂടാതെ ലോകകപ്പിന്‍റെ മുന്നൊരുക്കമായി യുഎഇയില്‍ സന്ദര്‍ശനം നടത്താനുള്ള പാക് ടീമിന്‍റെ പദ്ധതി ഇന്ത്യന്‍ വീസാ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പാക് ടീമംഗങ്ങള്‍ക്ക് വീസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിച്ചുവെന്നുംനടപടികള്‍ പുരോഗമിക്കുകയാണെന്നും  സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Read Full News

പാർട്ടി ആവശ്യപ്പെട്ടാൽ ലോകസഭയിലേക്ക് മത്സരിക്കും; ശശി തരൂർ .

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങള്‍ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാന്‍ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ്…

Read Full News

കേരളത്തിൽ പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്.

ന്യൂഡൽഹി:സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐയുടെ മുൻ നേതാക്കളുടെ വീടുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ട്രസ്റ്റുകള്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.‍‍ഡി പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്‌ഐ നേതാക്കള്‍ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന.

Read Full News

ബിജെപിയുടെ സ്ത്രീ ശാക്തീകരണം തട്ടിപ്പ് ; ഖാർഗെ.

ന്യുഡല്‍ഹി: ആര്‍.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആര്‍.എസ്. എസ് നേതാക്കള്‍ ആരെങ്കിലും ജൻഡര്‍ സമത്വത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു. “സരോജിനി നായിഡു കോണ്‍ഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വര്‍ഷത്തിനിടെ ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കാൻ കഴിയാത്തവര്‍ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്”- മല്ലികാര്‍ജുൻ ഖാര്‍ഗെ ചോദിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ല്‍…

Read Full News

മുസ്ലിം എംപിക്കെതിരെ മോശം പരാമർശം ; പ്രതിഷേധം ശക്തം.

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ കടുത്ത മോശം പരാമര്‍ശം നടത്തി ബിജെപി എം.പി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തില്‍ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ലോക്‌സഭയില്‍ ചന്ദ്രയാൻ-3 ചര്‍ച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവര്‍ ചിരിക്കുന്നുമുണ്ട്. സംഭവത്തില്‍ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിര്‍ള തന്റെ അതൃപ്‌തി അറിയിച്ചു….

Read Full News

വനിത സംവരണ ബിൽ രാജ്യ സഭയും കടന്നു.

ന്യൂഡൽഹി:ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള സുപ്രധാന ബില്ലിന് രാജ്യസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 128-ാം ഭരണഘടനാ ഭേദഗതി ബിൽ ബുധനാഴ്ച ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. രാജ്യസഭയുടെ അംഗീകാരത്തോടെ സുപ്രധാനമായ ബിൽ പാർലമെന്റ് പാസാക്കി. വനിതാ ക്വാട്ട ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണെന്ന് വിശേഷിപ്പിച്ചു. നാരി ശക്തി വന്ദൻ അധീനത്തിന് വോട്ട് ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും അദ്ദേഹം നന്ദി…

Read Full News

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി;  ഗുണ്ടാ -ഭീകര ലിസ്റ്റ് പുറത്തുവിട്ടു ,വിവരം നൽകുന്നവർക്ക് പാരിതോഷികം

ഡല്‍ഹി: ഖലിസ്ഥാൻ തീവ്രവാദികള്‍ക്കെതിരേ ശക്തമായ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അഞ്ചു ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍(ബികെഐ) തീവ്രവാദികളെക്കുറിച്ച്‌ വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചു.കാനഡ ആസ്ഥാനമായുള്ള നേതാവ് ലഖ്ബീർ സിംഗ് ലാൻഡ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹർവീന്ദർ സിംഗ് റിൻഡ എന്നിവരുൾപ്പെടെ അഞ്ച് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചു.ഖാലിസ്ഥാൻ മെഷിനറിയിലെ പ്രധാന നേതാക്കളായ ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ…

Read Full News