അഞ്ച് ഭാഷകള്‍ക്ക് കൂടിശ്രേഷ്ഠഭാഷാ പദവി .

ന്യൂഡൽഹി:രാജ്യത്ത് അഞ്ച് ഭാഷകള്‍ക്ക് കൂടി കേന്ദ്രസർക്കാർ ശ്രേഷ്ഠഭാഷാ പദവി നല്‍കി. മറാത്തി, പാലി, പ്രാകൃതം, ആസാമീസ്, ബംഗാളി എന്നീ ഭാഷകള്‍ക്കാണ് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്.ഇതോടെ രാജ്യത്ത് ശ്രേഷ്ഠ ഭാഷയിലുള്ള ഭാഷകളുടെ എണ്ണം പതിനൊന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മറാത്തി ഉള്‍പ്പടെയുള്ള ഭാഷകള്‍ക്ക് കേന്ദ്രസർക്കാർ ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നത്. 2000 വർഷത്തില്‍ കൂടുതല്‍ ചരിത്രമുള്ള ഭാഷകള്‍ക്ക് ഇന്ത്യൻ…

Read More

സീതാറാം യെച്ചൂരി അന്തരിച്ചു.

ന്യൂഡൽഹി :സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ…

Read More

രാഹുൽ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ പതിവാക്കുന്നു ;അമിത് ഷാ.

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. യു.എസ്. സന്ദർശനത്തിനിടെ രാഹുല്‍ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയില്‍ യു.എസ്. സന്ദർശനവേളയില്‍ രാഹുല്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സ് പ്ലാറ്റ് ഫോമില്‍ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്….

Read More

ഇന്ത്യ പിടിച്ചടക്കുമെന്ന് ബംഗ്ലാ ഭീകരൻ; കൊടുംഭീകരനെ തുറന്നു വിട്ടത് മൂന്നാഴ്ച മുൻപ്.

ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേർപെടുത്താനുള്ള പദ്ധതിയുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭീകരൻ മുഹമ്മദ് ജാസിമുദ്ദീൻ റഹ്മാനി.മൂന്നാഴ്ച മുൻപാണ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ റഹ്മാനിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് . ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക് ഭീകരരുടെ സഹായവവും അൻസറുല്ല ബംഗ്ലാ ടീം (എബിടി) നേതാവായ റഹ്മാനി തേടിയിട്ടുണ്ട്. ‘അല്‍ ഖ്വയ്ദ’ ഭീകര സംഘടനയുടെ പിന്തുണക്കാരനായ റഹ്മാനി ഖാലിസ്ഥാനികളുടെ സഹായത്തോടെ ഇന്ത്യയെ തകർക്കുമെന്നാണ് പറഞ്ഞിരുന്നത് . മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ…

Read More

വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്ക്.

ന്യൂഡൽഹി :ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്ബ്യന്‍മാരായ വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേരുംവിനേഷ് ഫോഗട്ട് ഹരിയാനയിലെ ജുലാന സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജനനായക് ജന്‍താ പാര്‍ട്ടിയുടെ അമര്‍ജീത് ധന്‍ഡയാണ് ഇവിടുത്തെ എം എല്‍ എ. സെപ്റ്റംബര്‍ നാലിന് ഇരു ഗുസ്തിതാരങ്ങളും രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍…

Read More

പ്രതിമ തകർന്ന സംഭവം; മോദി പരസ്യമായി മാപ്പ് പറഞ്ഞു.

മുംബൈ:മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്ബിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്….

Read More

ഇനി ബില്ലുകൾ നിഷ്പ്രയാസം പാസാക്കാം;രാജ്യസഭയിലും കരുത്ത് നേടി ബിജെപി.

ന്യൂഡൽഹി :രാജ്യസഭയിലേക്കു നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ നികത്തപ്പെട്ടതോടെ പാർലമെൻ്റിന്റെ ഉപരിസഭയില്‍ എൻ ഡി എ ക്ക് ഭൂരിപക്ഷമായി.12 അംഗങ്ങളുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒമ്ബത് പേരും ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്ന് ഒരാളുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെൻ്റിന്റെ ഉപരിസഭയില്‍ ബി.ജെ.പിക്ക് സ്വന്തം സംഖ്യയും സഖ്യകക്ഷികളുടെ ശക്തിയും വർദ്ധിക്കുന്നതോടെ ഭൂരിപക്ഷം നേടിയത് ബില്ലുകള്‍ സുഗമമായി പാസാക്കാൻ ഭരണ സഖ്യത്തെ സഹായിക്കും. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും…

Read More

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് .

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

Read More

ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പ്;മുഹമ്മദ് യൂനുസ് .

ഡാക്ക :ഹിന്ദുക്കളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചെതെന്നു മോദി പറഞ്ഞു. നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഇന്ത്യയുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചതായും മോദി പറഞ്ഞു. ആഭ്യന്തരകലാപത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ ധാക്കയില്‍ റാലി ഉള്‍പ്പടെ നടത്തിയിരുന്നു. നേരത്തെ ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ വീണതോടെ…

Read More

രാജ്യം 78ാംസ്വാതന്ത്ര ദിനം ആഘോഷിച്ചു. ഏകീകൃത സിവിൽകോടിനെ കുറിച്ച് സൂചന.

ന്യൂഡല്‍ഹി: 78ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യമെങ്ങും ആഘോഷം.ദേശീയ പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചും ആഘോഷത്തിന് മാറ്റ് കൂട്ടി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി.11ാം തവണയാണ് മോദി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായുള്ള ശക്തമായ വാദം ഉന്നയിച്ചു, നിലവിലെ സിവിൽ കോഡിനെ “വർഗീയം” എന്ന് വിശേഷിപ്പിക്കുകയും മതേതര മൂല്യങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തു. “ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി…

Read More