Two women including Israeli tourist raped near Karnataka‘s Hampi.

Hampi:Two women, including a 27-year-old Israeli tourist and a 29-year-old homestay owner, were allegedly gang-raped near Hampi in Karnataka on Thursday night. Three male companions, who were with the women, were also assaulted by the attackers and later thrown into a canal. One of the men’s bodies was recovered from the waters this morning. According…

Read Full News

മാവോയിസ്റ്റ് നേതാവിനെ ഏറ്റുമുട്ടൽ വധിച്ചു.

ബംഗളൂരു:മാവോയിസ്റ്റ് കമാന്‍ഡര്‍ വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്ബൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള, ഉഡുപ്പി മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. കര്‍ണാടക പൊലീസും ആന്റി നക്‌സല്‍ ഫോഴ്‌സും ഹിബ്രി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി….

Read Full News

സിദ്ധരാമയ്യക്കെതിരെ കർണാടക അഴിമതി വിരുദ്ധ സമിതി നടപടിയിലേക്ക്.

ബംഗളൂരു :മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (MUDA) യുടെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ സംസ്ഥാന അഴിമതി വിരുദ്ധ സമിതി വെള്ളിയാഴ്ച കേസെടുത്തു. ബാംഗ്ലൂർ പ്രത്യേക കോടതിയാണ് സിദ്ധരാമിക്കെതിരെ കേസെടുക്കാൻ കർണാടക അഴിമതി വിരുദ്ധ സമിതിക്ക് നിർദ്ദേശം നൽകിയത്.കോൺഗ്രസ് നേതാവിന് വലിയ നിയമ വെല്ലുവിളി ഉയർത്തിയേക്കാവുന്ന ഈ നീക്കം, അദ്ദേഹത്തിൻ്റെ ഭാര്യക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് മുഡ പ്രീമിയം സ്വത്തുക്കൾ അനുവദിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ ലോകായുക്ത പോലീസിനോട് നിർദ്ദേശിച്ച കോടതി ഉത്തരവിനെ തുടർന്നാണ്. എഫ്ഐആറിൽ…

Read Full News

രാമനഗര ഇനി ബെംഗളൂരു സൗത്ത്.

ബെംഗളുരു : ‘രാമനഗര ജില്ല’ ഇനി ബെംഗളൂരു സൗത്ത് എന്നറിയപ്പെടും; മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കർണാടക ‘രാമനഗര ജില്ല’ ഇനി ബെംഗളൂരു സൗത്ത് എന്നറിയപ്പെടും മന്ത്രിസഭായോഗം പേര് മാറ്റത്തിന് അംഗീകാരം നല്‍കി. രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. ബെംഗളൂരു സൗത്ത് എന്നായിരിക്കും പുതിയ ജില്ലയുടെ പേര്. രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകള്‍ ചേര്‍ന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ…

Read Full News

മറുനാട്ടുകാർക്ക് തിരിച്ചടി; ജോലിക്ക് കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം.

മറുനാട്ടുകാർക്ക് തിരിച്ചടി; ജോലിക്ക് കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം ബെംഗളൂരു: ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യവ്യവസായങ്ങളിലും ‘സി, ഡി’ ഗ്രേഡ് തസ്തികകളിലേക്ക് 100 ശതമാനം കന്നഡക്കാരെ നിയമിക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി,” സിദ്ധരാമയ്യ…

Read Full News

പ്രജ്വൽ രേവണ്ണ അറസ്റ്റിൽ .

ബംഗളൂരു :ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയ രേവണ്ണയെ  അറസ്റ്റ് ചെയ്യുകയായിരുന്നു. ജർമ്മനിയിൽ നിന്നെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രജ്വൽ, ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്ന വ്യക്തമായ വീഡിയോ ക്ലിപ്പുകൾ കർണാടകയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഏപ്രിലിൽ പ്രജ്വൽ…

Read Full News

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പ്രതിയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 10 ലക്ഷം.

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച്‌ എന്‍ഐഎ.വിവരങ്ങള്‍ കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചു. മാര്‍ച്ച്‌ ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ച്‌ 11.30ന് കഫേയില്‍ എത്തിയ വ്യക്തിയാണ് ഐഇഡി അടങ്ങിയ ബാഗ് കഫേയില്‍ കൊണ്ട് വച്ചത്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലായിരുന്നു….

Read Full News

കർണാടകയിൽ ബിജെപിക്ക് പണി കൊടുത്ത് കോൺഗ്രസ്,ക്രോസ് വോട്ടിംഗിൽ കോൺഗ്രസിന് വിജയം.

ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് മൂന്ന് സീറ്റും ബിജെപി ഒരു സീറ്റും നേടി, ക്രോസ് വോട്ടിംഗിലൂടെ കാവി പാർട്ടിക്ക് തിരിച്ചടി. കോൺഗ്രസിൽ നിന്നുള്ള അജയ് മാക്കൻ, ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, നാരായൻസ കെ ഭണ്ഡാഗെ (ബിജെപി) എന്നിവർ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജെഡി(എസ്)ൻ്റെ ഡി കുപേന്ദ്ര റെഡ്ഡി ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികളാണ് നാല് സീറ്റുകളിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. ബി.ജെ.പി എം.എൽ.എ എസ്.ടി സോമശേഖർ അജയ്മാക്കന് വോട്ട് ചെയ്‌തു, മറ്റൊരു…

Read Full News

വീണയുടെ ഹർജി തള്ളി;എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാം.

ബംഗളൂരു :എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക് നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി . ഹർജി തള്ളുന്നതായി ഒറ്റവരി മാത്രമാണ് ഇന്ന് ജഡ്ജി പ്രസ്താവിച്ചത്. നാളെ രാവിലെയോടെ പൂർണമായ വിധിപ്രസ്താവം നല്‍കാമെന്നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള് ബെഞ്ച് അറിയിച്ചത്. കമ്ബനി നിയമത്തിലെ 21ാം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നു എന്നാണ് എക്സാലോജിക്കിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില് മാത്രമാണ് എസ്.എഫ്.ഐ.ഒ…

Read Full News