ബെംഗളുരു : ‘രാമനഗര ജില്ല’ ഇനി ബെംഗളൂരു സൗത്ത് എന്നറിയപ്പെടും; മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കർണാടക ‘രാമനഗര ജില്ല’ ഇനി ബെംഗളൂരു സൗത്ത് എന്നറിയപ്പെടും മന്ത്രിസഭായോഗം പേര് മാറ്റത്തിന് അംഗീകാരം നല്‍കി. രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. ബെംഗളൂരു സൗത്ത് എന്നായിരിക്കും പുതിയ ജില്ലയുടെ പേര്. രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകള്‍ ചേര്‍ന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ ആസ്ഥാനം.ബിബിഎംപി 10 കോര്‍പറേഷന്‍ വരെയാക്കി വിഭജിക്കുന്നതാണ് പ്രസ്തുത ബില്‍. ഇതോടെ ബെംഗളൂരുവിലെ വാര്‍ഡുകളുടെ എണ്ണം 400ലേക്ക് ഉയരും. നിലവില്‍ 225 വാര്‍ഡുകളാണ് ബിബിഎംപിക്ക് കീഴിലുള്ളത്.ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നുപേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങള്‍ ഇവിടേക്കും ലഭിക്കും. രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് നീക്കം. പാര്‍ലമെന്ററി കാര്യമന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.മുന്‍ ചീഫ് സെക്രട്ടറി ബിഎസ് പാട്ടീല്‍ അധ്യക്ഷനായ നാലംഗ സമിതി തയ്യാറാക്കിയ കരടുരേഖയിലെ നിര്‍ദേശങ്ങളടക്കം ഉള്‍ക്കൊണ്ടാണ് ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ 2024 തയ്യാറാക്കിയത്. ബെംഗളൂരുവിന്റെ ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
രാമനഗര ഇനി ബെംഗളൂരു സൗത്ത്.

