മലയാളികൾക്കെതിരെ തെലുങ്കാനയിൽ യുഎപിഎ കേസ് .

ഹൈദരാബാദ്: മലയാളി മാധ്യമപ്രവർത്തകനടക്കമുള്ള മലയാളികൾക്കെതിരെയാണ് തെലങ്കാന പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മലബാർ ജേർണൽ ചീഫ് എഡിറ്ററുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത. കെ.മുരളി (അജിത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് ലിസ്റ്റിലെ മലയാളികൾ.യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ ഉന്നത മാവോയിസ്റ്റ് നേതാക്കള്‍’ എന്ന വിഭാഗത്തില്‍ നമ്ബല്ല കേശവ റാവു, മുപ്പല്ല ലക്ഷ്ണ്‍ റാവു, മല്ലരാജ റെഡ്ഡഢി തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ. മുരളിയുടെ പേരുള്ളത്. ‘മറ്റ് നേതാക്കള്‍’ എന്ന വിഭാഗത്തിലാണ് സേതുനാഥിന്റെ ഉള്‍പ്പടെയുള്ള പേരുകളുള്ളത്. ബഹുജന സംഘടനകളയുടെ നേതാക്കള്‍ എന്ന് വിശേഷിപ്പിച്ച്‌ തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.സാംസ്‌കാരിക സംഘടനയായ ‘വിരാസം ‘നേതാവ് എന്ന നിലക്കാണ് വേണുഗോപാലിനെ കേസില്‍ പ്രതിയാക്കിയത്. എന്നാല്‍ 14 വര്‍ഷം മുമ്ബ് ‘വിരാസം’ വിട്ട തനിക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. മുമ്ബ് രണ്ട് തവണ യു.എ.പി.എ കേസ് തനിക്കെതിരെ ചുമത്താന്‍ തെലങ്കാന പൊലിസ് ശ്രമിച്ചെങ്കിലും ഹൈകോടതി രണ്ടുകേസുകളും തള്ളിയതായും വേണുഗോപാല്‍ വ്യക്തമാക്കി.