പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.നിയമ ഭേദഗതി എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും അമിത് ഷാ പറഞ്ഞു. പൌരത്വഭേദഗതി നിയമം നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗമോ ഭയപ്പെടേണ്ടതില്ല. ആരുടെയും പൗരത്വം എടുത്തുകളയാൻ നിയമത്തിൽ വ്യവസ്ഥയില്ല. അഫ്ഗാൻ പാകിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ അഭയാർത്ഥികൾക്ക് അവകാശങ്ങളും പൗരത്വവും സംഭവങ്ങളിൽ മാത്രമുള്ളതാണ് സി.എ.ഇ. വോട്ട് ബാങ്ക് കണക്കാക്കിയാണ് പ്രതിപക്ഷം പലതും പറയുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ അതുതന്നെയാണ് പറഞ്ഞത്. രാഹുല്‍ ഗാന്ധി,കെജ്രിവാള്‍,മമത ബാനര്‍ജി,ഒവൈസി എന്നിവരുള്‍പ്പടെ പ്രതിപക്ഷം പറയുന്നത് നുണകളുടെ രാഷ്ട്രീയമാണെന്നും സിഎഎ കേന്ദ്രസര്‍ക്കാരിന്റെ വിഷയമായതിനാല്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

