ലഡാക്ക്:കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും പ്രധാന ആറോളം സംഘർഷ പോയിന്റുകളിൽ പുരോഗതി കൈവരിച്ചുവെന്നും ബാക്കിയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.നീണ്ടുനിൽക്കുന്ന അതിർത്തി തർക്കത്തിൽ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനം തള്ളിയ അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു, സങ്കീർണതകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ഏർപ്പെട്ടിരിക്കുകയാണെന്നും , വിപുലമായ നയതന്ത്ര, സൈനികചർച്ചകളെത്തുടർന്ന് ഇരുപക്ഷവും പല മേഖലകളിൽ നിന്നും പിൻമാറ്റം പൂർത്തിയാക്കിയപ്പോഴും കിഴക്കൻ ലഡാക്കിലെ ചില പോയിന്റുകളിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ മൂന്ന് വർഷത്തിലേറെയായി സംഘർഷത്തിലാണ്.അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ മുൻഗണന എടുത്തുകാണിച്ച ജയശങ്കർ, സൈനികരെ വേഗത്തിൽ വിന്യസിക്കാനും ചൈനീസ് സൈന്യത്തിന്റെ നീക്കത്തെ ഫലപ്രദമായി നേരിടാനും സായുധ സേന ഇപ്പോൾ മികച്ച നിലയിൽ സജ്ജമാണെന്നും പറഞ്ഞു.
ചൈനീസ് നിയന്ത്രണ രേഖയിൽ സംഘർഷത്തിന് കുറവ്, സൈന്യം എല്ലാ തരത്തിലും സജ്ജം ; ജയശങ്കർ

