ഇന്ത്യയെ പ്രകോപിപ്പിച്ച്‌ ചൈന .

ന്യൂഡൽഹി.അരുണാചല്‍ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്. . തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ഇതില്‍ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെട്ടിരിക്കുകയാണ്.

ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു പ്രദേശവും ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ദക്ഷിണ ചൈനാ കടലില്‍ തയ്‌വാൻഅവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തില്‍ ചൈനീസ് പ്രദേശമായി ഉള്‍പ്പെടുത്തി . വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങള്‍ക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട് .

ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലില്‍ 11ന് ഏകപക്ഷീയമായി ചൈന പുനര്‍നാമകരണം ചെയ്തു . പര്‍വതശിഖരങ്ങളും നദികളും പാര്‍പ്പിട പ്രദേശങ്ങളും ഉള്‍പ്പെടുന്നു. മുമ്ബ് 2017ലും 2021ലും ചൈനയുടെ സിവില്‍ അഫയര്‍ മന്ത്രാലയം സമാന രീതിയില്‍ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.