ഇംഫാല്‍: മണിപ്പുര്‍ കലാപവുമായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങള്‍ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സേര്‍ഡും’ ആണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
ഇംഫാലിലെ സാമൂഹികപ്രവര്‍ത്തകന്‍ എന്‍.ശരത് സിങ് നല്‍കിയ പരാതിയിലാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പുര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്‌ക്കെതിരെ പൊലീസ് കേസ്.മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തയാറാക്കിയ സമിതിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെയാണു കേസ്.
കലാപവുമായി ബന്ധപ്പെട്ട് ഇംഫാലിലെ പത്രങ്ങള്‍ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങള്‍ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സേര്‍ഡും’ ആണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
ഇംഫാലിലെ സാമൂഹികപ്രവര്‍ത്തകന്‍ എന്‍.ശരത് സിങ് നല്‍കിയ പരാതിയിലാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പുര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

