കൊൽക്കത്ത: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും മമത പറഞ്ഞു. സനാതനധര്‍മത്തെ താൻ ബഹുമാനിക്കുന്നു. ഉദയനിധി ജൂനിയറാണ് ചിലപ്പോള്‍ കാര്യങ്ങള്‍ അറിയില്ലായിരിക്കും പരാമര്‍ശം നടത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധര്‍മത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇതിനെതിരെ ബിഹാറില്‍ അഭിഭാഷകൻ സുധീര്‍ കുമാര്‍ഓജെയാണ് പരാതി നല്‍കി. കൂടാതെ പരാമര്‍ശത്തിന് എതിരെ സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാല്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

