മോഡി സർക്കാറിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് .

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

‘രണ്ടോ അതിലധികമോ ശക്തികള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകും.

സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്ബത്തിക താത്പര്യങ്ങള്‍ക്കും പ്രഥമസ്ഥാനം നല്‍കണം. അക്കാര്യത്തില്‍ ഇന്ത്യ ശരിയായ പാതയില്‍ ആയിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും” മന്‍മോഹന്‍ സിംഗ് പറഞ്ഞു.