അമൃത്സര്‍: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പഞ്ചാബ്. പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദള്‍.അമൃത്‌സര്‍, ഗുരുദാസ്പൂര്‍ എന്നിവയുള്‍പ്പെടെ 10 സീറ്റുകളിലേക്ക് പ്രചാരണ ചുമതലക്കാരെ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനുള്ള നിര്‍ദേശവും നേതാക്കള്‍ക്ക് നല്‍കി. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി ജെ പി മത്സരിച്ചിരുന്ന സീറ്റുകളായിരുന്നു അമൃത്‌സറും, ഗുരുദാസ്പൂറും എന്നതാണ് ശ്രദ്ധേയം.
ബിജെപിയും അകാലിദളും 2019 വരെ തുടര്‍ച്ചയായി അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിച്ചിരുന്നു. പഞ്ചാബില്‍ ആകെയുള്ള 13ല്‍ 10 സീറ്റുകളില്‍ അകാലിദളും മൂന്നിടത്ത് ബി ജെ പിയും മത്സരിച്ചു. അമൃത്‌സറിനും ഗുരുദാസ്‌പൂരിനും പുറമെ ഹോഷിയാര്‍പൂരിലും ബി ജെ പിമത്സരിച്ചിരുന്നു. “രാഷ്ട്രീയത്തില്‍ അസാധ്യമായി ഒന്നുമില്ല” എന്ന് ഇരുപക്ഷവും വാദിക്കുമ്ബോഴും, സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും അകാലിദളിന്റെയും ബി ജെ പിയുടെയും ഭാഗത്ത് നിന്നില്ല.
ബി ജെ പിയുമായി സഖ്യമില്ലാത്തതിനാല്‍ അമൃത്‌സറിലേയും ഗുരുദാസ്പൂരിലേയും പ്രചാരണ ചുമതലക്കാരെ നിയമിക്കാൻ പാര്‍ട്ടി തീരുമാനിച്ചുവെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സിക്കന്ദര്‍ സിംഗ് മലുക പറഞ്ഞു. ഞങ്ങള്‍ മറ്റേതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുകയും അവര്‍ക്ക് രണ്ട് സീറ്റുകള്‍ നല്‍കുകയും ചെയ്താല്‍, ഞങ്ങളുടെ പ്രചാരണ ചുമതലയുള്ളവര്‍ അവരെ പിന്തുണയ്ക്കും.2021 ഓഗസ്റ്റില്‍ അകാലിദളില്‍ ചേര്‍ന്ന മുൻ ബി ജെ പി നേതാവ് അനില്‍ ജോഷിയെയാണ് അമൃത്‌സറിന്റെ പ്രചാരണ ചുമതലക്കാരനായി നിയമിച്ചിരിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ജോഷി 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ നോര്‍ത്ത് അസംബ്ലി സീറ്റില്‍ നിന്ന് പരാജയപ്പെട്ടിരുന്നു. 2022ല്‍ അട്ടാരിയില്‍ നിന്ന് തോറ്റ ദളിത് നേതാവ് ഗുല്‍സാര്‍ സിംഗ് റാണികെയ്ക്കാണ് ഗുരുദാസ്പൂര്‍ ലോക്‌സഭാ സീറ്റിന്റെ ചുമതല.
2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചു. ബഹുജൻ സമാജ് പാര്‍ട്ടിയുമായി (ബിഎസ്പി) സഖ്യത്തിലേര്‍പ്പെട്ടപ്പോള്‍ എസ്‌എഡി (സംയുക്ത്), മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നിവരുമായിട്ടായിരുന്നു ബി ജെ പിയുടെ സഖ്യം.
തിരഞ്ഞെടുപ്പില്‍ അകാലി ദള്‍ മൂന്ന് സീറ്റും ബിജെപി രണ്ട് സീറ്റും നേടി.

