പ്രധാനമന്ത്രി മതവക്താവാകരുത്; മണി ശങ്കർ അയ്യർ.
കേരളം : ഭരണാധികാരികള്‍ ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതു ശരിയല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.പ്രധാനമന്ത്രി ഭാരതീയ ഹൃദയ സാമ്രാട്ട് ആകുന്നതിനു പകരം ഹിന്ദു ഹൃദയ സാമ്രാട്ട് ആകാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാൻ ഭരണാധികാരിക്കു കഴിയണം. അങ്ങനെ കഴിയുന്നവനാണു യഥാര്‍ഥ ഹിന്ദു എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ എക്സലൻസ് അവാര്‍ഡ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഇല്ലാതെ ഇന്ത്യയ്ക്കു നിലനില്‍പ്പുണ്ടാകില്ലെന്നും മതനിരപേക്ഷത ഇല്ലാതെ നിലനില്‍ക്കാൻ ഇന്ത്യയ്ക്ക്…

