നിജ്ജറിന്റെ കൊലപാതകം ;കാനഡയെ തള്ളി ഇന്ത്യ.
ഡല്‍ഹി: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സര്‍ക്കാരിന്റെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍.ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. “കനേഡിയൻ പ്രധാനമന്ത്രിയും അവരുടെ വിദേശകാര്യ മന്ത്രിയും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവന ഞങ്ങള്‍ കാണുകയും നിരസിക്കുകയും ചെയ്‌തു. കാനഡയിലെ ഏതെങ്കിലും അക്രമത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണ്,” വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയില് പറഞ്ഞു.

