ജമ്മു കാശ്മീരിൽ ഹിത പരിശോധന; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
ഡല്‍ഹി: ഭരണഘടനാപരമായി ജനാധിപത്യമുള്ള ഇന്ത്യയില്‍ ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.ബ്രിട്ടനില്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ ഉണ്ടായതുപോലൊരു സാഹചര്യം ഇന്ത്യയെ പോലൊരു ജനാധിപത്യത്തില്‍ നടക്കില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികളുടെ വാദത്തിനിടയില്‍ സുപ്രീംകോടതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അടക്കമുള്ളവര്‍ ഹിതപരിശോധന വാഗ്ദാനം ഓര്‍മിപ്പിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുമായി ചേര്‍ക്കുന്നതിനുമുമ്ബ് ഹിതപരിശോധന നടത്തുമെന്ന് ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതിനെ…

