ഫോക്സ്വാഗണ് പ്ലാന്റുകള്‍ പൂട്ടി.
യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്സ്വാഗണ് ജർമനിയിലെ തങ്ങളുടെ മൂന്ന് പ്ലാന്റുകള്‍ പൂട്ടി.ഇതോടെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്റെയും ഭാഗമായാണു പ്ലാന്റുകള്‍ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ കൂടുതല്‍ പ്ലാന്റുകള്‍ പൂട്ടാൻ നീക്കമുണ്ടെന്നാണ് സൂചന. ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്വാഗണിന്റെ പ്രതിസന്ധി രാജ്യത്തിന്റെ സമ്ബദ്രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് കമ്ബനിയുടെ വിവിധ രാജ്യങ്ങളിലുള്ള പ്ലാന്റുകളിലായി ജോലി ചെയ്യുന്നത്.ചൈനയിൽ…

