മൃതദേഹങ്ങൾ മണ്ണിൽപുതഞ്ഞത് വെല്ലുവിളി ; കൂടുതൽ സൈനികർ ദുരന്ത സ്ഥലത്ത്.
കൽപ്പറ്റ:വയനാട്ടില്‍ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എത്തും.ഇന്ന് രക്ഷാപ്രവർത്തനം നിർത്തുമ്പോൾ 125 ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.ഇതിലും കൂടുതൽ മൃതദേഹങ്ങൾ മണ്ണിൽ അകപ്പെട്ടു പോയിട്ടുണ്ടാവും എന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.വൈദ്യ ശുശ്രൂഷ ത്വരിതപ്പെടുത്താൻ നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും….

