4/4 ; ദീദി ജയം.
കൊൽക്കത്ത:ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. മണിക്തല: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സുപ്തി പാണ്ഡെ വിജയിച്ചു.തൃണമൂല്‍ സിറ്റിങ് സീറ്റായിരുന്നു ഇത്. എംഎല്‍എ ആയിരുന്ന സാധൻ പാണ്ഡെയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് സുപ്തി. റായ്ഗഞ്ച് : തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിയിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എംഎല്‍എ കൃഷ്ണ കല്യാണി തൃണമൂലില്‍ ചേർന്ന് മത്സരിക്കുകയായിരുന്നു….

