ഭൂമി തട്ടിപ്പ് ;സോറൻ അറസ്റ്റിൽ.
റാഞ്ചി: ഭൂമി തട്ടിപ്പ് ഉള്‍പ്പെടുന്ന കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആറു മണിക്കൂര്‍ ചോദ്യംചെയ്തതിനിടെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം.നേതാവുമായ ഹേമന്ദ് സോറന് രാജിവച്ചു. ഇ.ഡി. കസ്റ്റഡയില്‍ തുടരവെ ഇന്നലെ രാത്രി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ഹേമന്ദിന്റെ വിശ്വസ്തനും ഗതാഗത മന്ത്രിയുമായ ചംപായ് സോറന് മുഖ്യമന്ത്രിയാകും.ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്നും എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ടെന്നും ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പ്രതികരിച്ചു. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും (ജെ.എം.എം.) കോണ്‍ഗ്രസും ചേര്‍ന്നുള്ള കൂട്ടുകക്ഷി ഭരണമാണ് ഝാര്‍ഖണ്ഡില്‍….

