മണിപ്പൂരിൽ ഭീകരർ ആയുധം വെച്ച് കീഴടങ്ങി;സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ് കീഴടങ്ങിയത്.
ഇംഫാല്‍: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി ആയുധം താഴെവച്ച് കീഴടങ്ങി മെയ്തേയ് വിമതര്‍ . മണിപ്പൂരിലെ പ്രധാന സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ് സര്‍ക്കാരുമായി സമാധാന കരാര്‍ ഒപ്പുവച്ചത് . കരാറില്‍ ഒപ്പുവച്ചശേഷം സംഘടനയിലെ അംഗങ്ങള്‍ തങ്ങളുടെ ആയുധങ്ങള്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.സായുധ സംഘം അക്രമം ഉപേക്ഷിച്ച് സമാധാന കരാറില്‍ ഒപ്പിട്ടത് ചരിത്രപരമായ നാഴികക്കല്ലാണെന്ന്…

