സിനിമാകഥകളെ വെല്ലുന്ന സൂക്ഷ്മതയോടെ; മൊസാദ് .
ലബനനില്‍ കഴിഞ്ഞ ദിവസം നടന്നത് മൊസാദിൻ്റെ ചാരമികവ്. കേട്ടു കേഴ്വി പോലുമില്ലാത്ത സിനിമാതിരക്കഥ പോലെയാണ് ഒരേസമയം ആയിരത്തിലേറെ പേജറുകൾ പൊട്ടിത്തെറിച്ചത് സ്ഫോടനങ്ങളില്‍ ഒമ്ബതു പേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല ഇപ്പോഴും സന്ദേശങ്ങള്‍ കൈമാറാൻ മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകളാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്നതിനാലാണ് ഹിസ്ബുല്ല ഇപ്പോഴും…

