യുവാവിന്റെ പേരിൽ 658 സിം കാർഡ്; അന്വേഷണവുമായി സുരക്ഷാ ഏജൻസികൾ .
അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയില്‍ ഒരാളുടെ പേരില്‍ 658 സിം കാര്‍ഡുകള്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്റെ പേരിലാണ് 658 സിം കാര്‍ഡുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൂള്‍കിറ്റ് ഉപയോഗിച്ച് ഫില്‍ട്ടര്‍ ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എഎസ്ടിആര്‍…

