കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍.
വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്. കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തില്‍ കേന്ദ്ര ഏജൻസികള്‍ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ പിടിയിലായത്. മുനമ്ബത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നല്കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അനധികൃതമായി…

