സിദ്ധാര്‍ത്ഥന്‍റെ മരണം;ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള നീക്കം ഗവർണ്ണർ തടഞ്ഞു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്.സിദ്ധാർഥിന്‍റെ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈകോടതി റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ റിപ്പോർട്ടില്‍ ഡീനും അസിസ്റ്റൻറ് വാർഡനും കുറ്റക്കാരാണെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ…

