റഷ്യ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ചു; ഇന്ത്യയ്ക്ക് നേട്ടം.
ന്യൂഡൽഹി:ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില ഡിസ്കൗണ്ട് 25 മുതല്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച് റഷ്യ. ഈ മാസം ബാരലിന് 5 മുതല്‍ 6 ഡോളര്‍ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്.ഇന്ത്യൻ എണ്ണക്കമ്ബനികള്‍ക്കുള്ള ഡിസ്കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്ബനികള്‍ എതിര്‍ക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്ബനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്കൗണ്ട് വീണ്ടും…

