ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജര്‍മൻ യുവതി ഷാനി ലൂക്കിനെ കൊന്നു.
ജറൂസലേം: ഗാസയിലേക്കു കൂടുതല്‍ കടന്ന് ഇസ്രേലി കരസേനയും ടാങ്കുകളും. ഗാസാ സിറ്റിയെ രണ്ടു ഭാഗത്തുനിന്നും ഇസ്രേലി സേന വളഞ്ഞിരിക്കുകയാണ്.തുരങ്കങ്ങളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ആക്രമണം നടത്തിയ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. ആയുധ ഡിപ്പോകളും ആന്‍റി ടാങ്ക് മിസൈല്‍ ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 600 ലക്ഷ്യങ്ങളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റവര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്ന ആശുപത്രികള്‍ക്കു സമീപം ആക്രമണം നടത്തുന്നതിനെതിരേ യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കി. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ 1,17,000…

