കള്ളപ്പണം വെളുപ്പിക്കൽ; 36 കോടി കണ്ടുകെട്ടി.
മുംബൈ:ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ പ്രമോട്ടർമാരായ രാകേഷിൻ്റെയും സാരംഗ് വാധവൻ്റെയും 36 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മുംബൈ സോണൽ ഓഫീസാണ് കണ്ടുകെട്ടിയത്. ഇഡിയും മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 ൽ പിതാവും മകനും അറസ്റ്റിലായിരുന്നു. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പ് കേസിൽ…

