വമ്പൻ വാഗ്ദാനവുമായി ബി ആർ എസ് ;വാഗ്ദാന പെരുമഴയുമായി ചന്ദ്രശേഖര റാവു .
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി ആര്‍ എസ്. പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ഞായറാഴ്ച ഹൈദരാബാദിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നല്‍കുമെന്ന് ബിആര്‍എസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും അരി, അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള…

