ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ല; ഒമർ അബ്ദുള്ള.
ന്യൂഡൽഹി :പരാജയപ്പെടുമ്പോൾ മാത്രം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറൻസിൻ്റെ വൈസ് പ്രസിഡൻ്റും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വാർത്താ ഏജൻസിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടിങ് രീതിയെ ചോദ്യം ചെയ്യുന്നതില്‍ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ബാലറ്റ് വോട്ടിങിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്ബോഴാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ‘ഇവിഎമ്മുകള്‍ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പില്‍ നൂറിലധികം പാർലമെൻ്റ്…

