രജൗരിഏറ്റുമുട്ടൽ ;സൈന്യം വെടിവെച്ച് വീഴ്ത്തിയത് പാക്കിസ്ഥാൻ ഭീകരനെ .
ജമ്മു :കശ്മീരിലെ രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിത്താവളമായി ഉപയോഗിച്ച ഗുഹയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഒളിത്താവളത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. വാർത്താ ഏജൻസിയായ എഎൻഐ എക്സിലൂടെ പോസ്റ്റ് ചെയ്ത…

