മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്.  ഇഡി നോട്ടീസ്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്.നവംബര്‍ രണ്ടിന് ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അടുത്ത 6-8 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ പ്രതിജ്ഞാബദ്ധരാണെന്നും അടുത്ത മൂന്ന് മാസം നടപടികള്‍ മന്ദഗതിയില്‍ നീങ്ങുകയാണെങ്കില്‍ സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കെജ്‌രിവാളും ഉടൻ അറസ്റ്റിലാകുമെന്ന് ബിജെപി എംപി മനോജ് തിവാരി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം…

Read Full News

കളമശ്ശേരി സ്ഫോടനം; പ്രതി കീഴടങ്ങി.

എറണാകുളം :കളമശ്ശേരിയിലെ സ്‌ഫോടനം നടത്തിയത് താനെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശം പുറത്ത്കീഴടങ്ങുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് എത്തിയത്. ബോംബ് വെച്ചത് താനാണെന്നാണ് വീഡിയോ സന്ദേശത്തില്‍ ഡൊമനിക് അവകാശപ്പെടുന്നത്. സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുൻപ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം…

Read Full News

കേരളത്തിൽബോംബ് സ്ഫോടനം;തീവ്രവാദി അക്രമമെന്ന് സൂചന.

കേരളത്തിൽ ബോംബ് സ്ഫോടനം.സ്ഫോടനം നടന്നത് കളമശ്ശേരി കൺവെൻഷൻ സെൻററിൽ കളമശ്ശേരിയിൽ യഹോവസാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ സ്ഫോടനത്തിന്റെ അന്വേഷണ കേന്ദ്ര ഏജൻസിക്ക് . എൻ ഐ എ ആണ് കേസ് അന്വേഷിക്കുന്നത്. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. ഐഐഡിയുടെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷണൽ കോൺവൻഷൻ സെൻററിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫയർഫോഴ്‌സ് അടക്കമുള്ള റെസ്‌ക്യൂ സംഘം രക്ഷാപ്രവർത്തനം…

Read Full News

മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവം; സുരേഷ് ഗോപി മാപ്പ് ചോദിച്ചു.

കോഴിക്കോട് :കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കൈ വച്ചത്. ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവയ്ക്കുമ്പോൾ മാധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും ശരീരത്തിൽ സ്പർശിക്കുന്നതോടെ അവർ കൈതട്ടിമാറ്റുകയാണ്. സുരേഷ് ഗോപിയുടെ പ്രവൃത്തി വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.  സംഭവത്തിൽ മാധ്യമപ്രവർത്തകയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് സുരേഷ് ഗോപി.  ‘മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്….

Read Full News

ആകാശത്തും കരയിലും തീ മഴയുമായി ഇസ്രായേൽ .

ഗാസയിൽ കര വഴിയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം ഗാസയിൽ കരസേന “അവരുടെ പ്രവർത്തനം വിപുലീകരിക്കുന്നു” എന്നും “യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വലിയ ശക്തിയോടെ പ്രവർത്തിക്കുന്നു” എന്നും ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്‌എം ഡാനിയൽ ഹഗാരി പറഞ്ഞു. ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം…

Read Full News

ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് ഒഴിവാക്കിയത് അംഗീകരിക്കില്ല; മമതാ ബാനർജി .

കൊൽക്കത്ത:യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍വന്ന ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് മാറ്റിയത് അംഗീകരിക്കാൻ ആവില്ലെന്ന് മമത ബാനർജി . ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ സ്മരണാർത്ഥമാണ് ഫലകം സ്ഥാപിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ സ്ഥാപിച്ച ഫലകത്തില്‍ നിന്ന് രബീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയത്. ഉടന്‍ തന്നെ ഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ്…

Read Full News

ലീഗ് റാലിയിലെ പരാമർശം ;നിലപാട് വ്യക്തമാക്കി തരൂർ .

കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രായേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപിതാൻ. ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താൻ നടത്തിയതെന്നത് കേട്ടവരാരും വിശ്വസിക്കില്ല. ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും തരൂർ വ്യക്തമാക്കി. ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. വേദിയില്‍ വെച്ച്‌ തന്നെ പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എം.പി.യും…

Read Full News

ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.

ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.ടെൽ അവീവ്:ദരജ് തുഫ ബറ്റാലിയനിലെ മൂന്ന് മുതിർന്ന ഹമാസ് പ്രവർത്തകരെ തങ്ങൾ വധിച്ചതായി ഇസ്രായേൽ അറിയിച്ചു.ഇസ്രായേലി യുദ്ധവിമാനങ്ങൾഇവരുടെ താവളങ്ങളിൽ ആക്രമിക്കുകയായിരുന്നെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ ബറ്റാലിയനിലെ പ്രവർത്തകർക്ക് കാര്യമായ പങ്കുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ഹാൻഡിൽ എക്‌സിലെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു, “ദരജ് തുഫ ബറ്റാലിയനിലെ 3 മുതിർന്ന ഹമാസ് പ്രവർത്തകരെ ഐ ഡി എഫ് യുദ്ധവിമാനങ്ങൾ…

Read Full News

ഇസ്രായേൽ അക്രമത്തിൽ ഹമാസിന്റെ ഇൻറലിജൻസ് ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു.

ടെല്‍ അവീവ് : ഗാസ മുനമ്ബില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു .ഒക്‌ടോബര്‍ ഏഴിന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നേതാവ് യഹ്‌യ സിൻവാറുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തത് ബറൂദ് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ബറൂദ് മുമ്ബ് ഖാൻ യൂനിസ് പ്രദേശത്ത് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും ഹമാസ് ഗ്രൂപ്പിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റില്‍ മറ്റ് റോളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ “ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും…

Read Full News

ബിജെപിയിൽ സത്യം പറയുന്ന ഒരേ ഒരു വ്യക്തി നിതിൻ ഗഡ്ഗരി ;സുപ്രിയ സുലെ.

മുംബൈ: ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) എംപി സുപ്രിയ സുലെ. ഒരു അഭിമുഖത്തിനിടെ യഥാർത്ഥ ശിവസേനയെക്കുറിച്ചുള്ള   പ്രസ്താവനയോട് പ്രതികരിക്കവെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ അന്തരിച്ച ബാലാസാഹേബ് താക്കറെ രൂപീകരിച്ച ശിവസേന മാത്രമാണ് ഉള്ളതെന്നും സുപ്രിയ സുലെ പറഞ്ഞു.  “ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി ഗഡ്കരി മാത്രമാണ്; എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരേയൊരു ശിവസേന മാത്രമേയുള്ളൂ, അത് അന്തരിച്ച ബാലാസാഹേബ താക്കറെ രൂപീകരിച്ചതാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അതിന്റെ…

Read Full News