പാക്കിസ്ഥാനിൽ ലഷ്‌കര്‍-ഇ-തൊയ്ബ നേതാവിന്റെ തലയറുത്തു ; കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന കൊടും ഭീകരൻ .
ഇസ്ലാമാബാദ്: ലഷ്‌കര്‍-ഇ-തൊയ്ബ കമാൻഡറും 2018-ല്‍ ഇന്ത്യൻ സൈനിക ക്യാമ്ബിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഖവാജ് ഷാഹിദ് എന്ന മിയ മുജാഹിദിനെ അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ശനിയാഴ്ചയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കശ്മീരില്‍ ആയിരുന്നു സംഭവം. ഷാഹിദിന്റെ തട്ടിക്കൊണ്ടുപോകൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയെയും പാക് സൈന്യത്തെയും അങ്കലാപ്പിലാക്കിയിരുന്നു. ഒരു ഗ്രൂപ്പും ഇതുവരെ ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടിക്കടി സംഭവിക്കുന്ന അജ്ഞാത കൊലപാതകങ്ങളുടെ പുറകിൽ ഇന്ത്യൻ ഏജൻസികളുടെ കൈകളാണെന്നാണ് പാക്ക് മാധ്യമങ്ങൾ…

