പാക്ക് അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ; നിരവധി മരണം.
കാബൂൾ :അഫ്ഗാൻ- പാക് അതിർത്തിയില്‍ ഇരു വിഭാഗം സൈനികർക്ക് തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 8 അഫ്ഗാൻ താലിബാൻ സൈനികർ കൊല്ലപ്പെട്ടു.16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. താലിബാൻ സൈനികരാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ പാകിസ്താന്റെ സൈനിക ക്യാമ്ബുകള്‍ക്ക് നേരെ താലിബാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാകിസ്താൻ സൈന്യവും തിരിച്ച് ആക്രമിച്ചു. ഇതിലാണ് താലിബാൻ സൈനികർ കൊല്ലപ്പെട്ടത്.താലിബാൻ കമാൻഡർമാരായ ഖാലില്‍, ജാൻ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്….

