ഉത്തരാഖണ്ഡിൽ കലാപം പടരുന്നു ;നാല് മരണം.
ഡെറാഡൂൺ:അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഉണ്ടായ സംഘർഷം തുടരുന്നു. വ്യാഴാഴ്ചയുണ്ടായ അക്രമത്തിൽ നാല് പേർക്കാണ് ജീവഹാനിയുണ്ടായത്.60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നസൂൽ ഭൂമിയിൽ നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന മസ്ജിദും മദ്രസയും തകർക്കാൻ പ്രാദേശിക ഭരണകൂടം ബുൾഡോസർ വിന്യസിച്ചതിനെ തുടർന്നാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഹൈക്കോടതിയിൽ വ്യവഹാരം നിലനിന്നിരുന്ന അനധികൃത കയ്യേറ്റം നീക്കാൻ പോലീസും ഭരണസംവിധാനവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അത് നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഡിജിപി അഭിനവ് കുമാർ പറഞ്ഞു. ബൻഭൂൽപുരയിലെ നിയമവിരുദ്ധമായി നിർമ്മിച്ച മദ്രസയും അതിനോട്…

