അദാനി എഡ്യുക്കേഷൻ രംഗത്തേക്ക്;കൈകോർക്കുന്നത് മലയാളിയായ സംരംഭകനുമായി.
മുംബൈ:രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകാനായി അദാനി ഫൗണ്ടേഷൻ. സ്വകാര്യ കെ-12 വിദ്യാഭ്യാസത്തില്‍ ആഗോളതലത്തില്‍ മുൻപന്തിയിലുള്ള ജിഇഎംഎസ് എഡ്യൂക്കേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് അദാനി ഫൗണ്ടേഷൻ.അദാനി കുടുംബത്തില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെയാണ് പദ്ധതിയൊരുങ്ങുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും താങ്ങാനാവുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനായിരിക്കും പങ്കാളിത്തം മുൻഗണന നല്‍കുകയെന്ന് അദാനി ഫൗണ്ടേഷൻ പ്രസ്താവനയില്‍ അറിയിച്ചു. അദാനിയുടെ ‘സേവനം ധ്യാനമാണ്, സേവനം പ്രാർത്ഥനയാണ്, സേവനം ദൈവമാണ്’…

