തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരിച്ചു കിട്ടി;കൊല്ലത്തുനിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം : കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കണ്ടെത്തി.18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമാണ് ഇതോടെ വിരാമാകുന്നത്. കൊല്ലം ആശ്രമം മൈതാനത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് കുട്ടിയെ കിട്ടിയത്.. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക്…

