ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്ക് .
ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും തിരിച്ചടി.കേസില്‍ ഇരുവര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ പ്രത്യേക കോടതി വിധിച്ചു. 71 കാരനായ ഇമ്രാന്‍ ഖാനും 67 കാരനായ ഖുറേഷിയും നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേസില്‍ വിധി വരുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു….

