ചണ്ഡിഗഡിൽ  കോണ്‍ഗ്രസ് എഎപി സഖ്യം.

ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും സഖ്യം രൂപവത്കരിച്ചു. മേയര്‍ സ്ഥാനത്തേക്ക് എഎപിയും സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസും മത്സരിക്കും.വ്യാഴാഴ്ചയാണു വോട്ടെടുപ്പ്. 35 അംഗ ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. എക്സ് ഒഫീഷ്യോ അംഗമായ എംപിക്കും വോട്ടവകാശമുണ്ട്. എഎപി-13, കോണ്‍ഗ്രസ്-7, അകാലി ദള്‍-1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ അംഗബലം. 2022ലും 2023ലും കോണ്‍ഗ്രസ് വിട്ടുനിന്നതാണു ബിജെപിയുടെ ജയത്തിനു കാരണമായത്. ഓരോ വര്‍ഷവും മേയര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇത്തവണ പട്ടികജാതി വിഭാഗത്തിനു…

Read More

ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡില്‍.

കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡില്‍. കോഹികയില്‍ നിന്ന് രാവിലെ എട്ടുമണിക്ക് യാത്ര പുനരാരംഭിക്കും.മണിപ്പൂരിലെ യാത്ര പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. മണിപ്പൂരില്‍ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര നാഗാലാൻഡിലേക്ക് കടന്നത്. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയില്‍ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റര്‍ സഞ്ചാരിച്ച്‌ അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തില്‍ ആദരമര്‍പ്പിക്കും. 9:30ന് കൊഹിമയികേ ഫുല്‍ബാരിയിലെ ജനങ്ങളോട് സംസാരിക്കും. നാളെ വൈകുന്നേരമാകും അസമിലേക്ക് കടക്കുക.നാഗാലാൻഡിലെ…

Read More

ദർശന പുണ്യമായ് ശബരിമല ;ലക്ഷങ്ങൾ മകരജ്യോതി കണ്ടു സായൂജ്യമടഞ്ഞു.

പത്തനംതിട്ട :ജനലക്ഷങ്ങൾക്ക് ദർശന പുണ്യമേകി ശബരിലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലുമായി ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് ആയിരങ്ങൾ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ‌ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്.  ഇന്ന് പുലര്‍ച്ചെ 2.30ന് പ്രത്യേക മകരസംക്രമണ പൂജ നടത്തി യാണ് മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായത്.  വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന്…

Read More

പ്രധാനമന്ത്രി മതവക്താവാകരുത്; മണി ശങ്കർ അയ്യർ.

കേരളം : ഭരണാധികാരികള്‍ ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതു ശരിയല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.പ്രധാനമന്ത്രി ഭാരതീയ ഹൃദയ സാമ്രാട്ട് ആകുന്നതിനു പകരം ഹിന്ദു ഹൃദയ സാമ്രാട്ട് ആകാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാൻ ഭരണാധികാരിക്കു കഴിയണം. അങ്ങനെ കഴിയുന്നവനാണു യഥാര്‍ഥ ഹിന്ദു എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ എക്സലൻസ് അവാര്‍ഡ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഇല്ലാതെ ഇന്ത്യയ്ക്കു നിലനില്‍പ്പുണ്ടാകില്ലെന്നും മതനിരപേക്ഷത ഇല്ലാതെ നിലനില്‍ക്കാൻ ഇന്ത്യയ്ക്ക്…

Read More

മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു.

മുംബൈ: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ്‌ വിട്ട് ഏകനാഥ് ഷിൻഡെപക്ഷ ശിവസേനയില്‍ ചേര്‍ന്നു. ഞായറാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് ശിവസേനയില്‍ ചേര്‍ന്നത്.മിലിന്ദിന്റെ പിന്നില്‍ ബി.ജെ.പിയാണെന്നും മണിപ്പൂരില്‍നിന്നും രാഹുല്‍ ഗാന്ധി ആരംഭിക്കുന്ന ‘ജോഡോ ന്യായ് യാത്രയില്‍’നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്‌ പ്രതികരിച്ചു. മണ്ഡലം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യണമെന്ന് മിലിന്ദ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ദേവ്റ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോയി….

Read More

വീണ വിജയനെതിരെ കേന്ദ്രം;കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അന്വേഷിക്കും.

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കുരുക്ക് മുറുക്കി കേന്ദ്രം. വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തയ്യാറെടുത്തിരിക്കുകയാണ്. മാസപ്പടി വിവാദത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടതായാണ് വിവരം. വീണ വിജയന്റെ എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനാണ് തീരുമാനം. ബംഗളുരു രജിസ്ട്രാര്‍ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍…

Read More

ഹൂതികൾക്കെതിരെ കനത്ത ആക്രമണമായി യുഎസ് ;പിന്തുണയുമായി ബഹറിൻ അടക്കമുള്ള ലോക രാജ്യങ്ങളും .

യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ യുഎസും ബ്രിട്ടനും ബോംബിംഗ്  നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.   ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പിനെതിരെയുള്ള ആദ്യത്തെ അന്താരാഷ്ട്ര ആക്രമണമാണിത്. ഒരു ഹൂതി വിമതർ രാജ്യത്തുടനീളമുള്ള ”ബോംബ് ആക്രമണം” സ്ഥിരീകരിച്ചു, തലസ്ഥാനമായ സനയിലും സാദ, ധമർ നഗരങ്ങളിലും ഹൊദൈദ ഗവർണേറ്റിലും ”അമേരിക്കൻ-സയണിസ്റ്റ്-ബ്രിട്ടീഷ് ആക്രമണം” നടന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ, നെതർലൻഡ്‌സ് എന്നീ…

Read More

രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് പിൻവാങ്ങി.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആര്‍എസ്‌എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ത്ഥ ട്രസ്റ്റ് ഇവരെ നേരില്‍ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്….

Read More

ശിവസേന ഷിൻഡെക്ക് .

മുംബൈ: സ്പീക്കർ വിധിച്ചത്‌ ഷിന്‍ഡെ .ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ  നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസാധുതയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുല്‍ നര്‍വേക്കര്‍ വിധിച്ചു. ശിവസേനാ അധ്യക്ഷൻ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ  നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഏകനാഥ് ഷിന്‍ഡെയുടെയും മറ്റ് എംഎല്‍എമാരുടെയും അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ശിവസേന വിമതരുടെ 34 അയോഗ്യതാ ഹര്‍ജികളിലാണ് സ്പീക്കര്‍ വിധി പറഞ്ഞത്. ഈ ഹര്‍ജികളെ…

Read More

കൈവെട്ട് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ .

കൈവെട്ട് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . ഇയാൾ വർഷങ്ങളോളം സൗദിയിൽ ഒളിച്ച് താമസിക്കുകയായിരുന്നു കണ്ണൂർ: ജോസഫ് മാഷിൻറെ കൈ വെട്ടിയകേസിൽ നിർണായക അറസ്റ്റ് .സൗദി അറേബ്യയിൽ ഒളിവിൽ താമസിച്ചിരുന്ന സവാദിനെ ഇന്ത്യൻ ഏജൻസികൾ ദുബായിലേക്കും പിന്നെ കണ്ണൂരിലേക്കും എത്തിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിന് ശേഷം 13 വർഷമായി സവാദ് (ഒളിവിലായിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത്…

Read More