ഡൽഹിയിൽ വൻ അപകടം; തിക്കിലും തിരക്കിലും മരിച്ചത് 17 പേർ.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും താന്‍ എന്നും പറഞ്ഞു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെ 17 പേർ മരിച്ചതായി ആണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ആയിരക്കണക്കിന് പേര്‍ ട്രെയിനുകളില്‍ കയറാൻ ഒത്തുകൂടിയപ്പോള്‍ ആയിരുന്നു…

