സിദ്ധാർത്ഥിന്റെ മരണം;കേസ് സിബിഐയുടെ എറണാകുളത്തുള്ള കോടതിയിലേക്ക് മാറ്റും.
കൽപ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം സി.ബി.ഐ.പ്രത്യേക കോടതിയിലേക്കു മാറ്റും.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, പ്രതികളുടെ ജാമ്യാപേക്ഷ, കുറ്റപത്രം തുടങ്ങിയവ പരിഗണിക്കുക എറണാകുളത്താവും. നിലവിൽമാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു സി.ബി.ഐ. കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വൈകാതെ കേസ് എറണാകുളത്തേയ്‌ക്കു മാറ്റാന്‍ അപേക്ഷ നല്‍കും.സംസ്‌ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തുമാണു സി.ബി.ഐ. കോടതികളുള്ളത്. കൊച്ചിയില്‍ സാമ്ബത്തിക, അഴിമതി കുറ്റങ്ങളും തിരുവനന്തപുരത്ത് സ്‌പെഷല്‍ ക്രൈം വിങ്ങുമാണുള്ളത്. കൊലപാതക കേസായതിനാല്‍, തിരുവനന്തപുരംഓഫീസാണു കൈകാര്യം ചെയേ്ണ്ടതെങ്കിേലും സൗകര്യാര്‍ഥമാണു…

