ഇന്ത്യയ്ക്ക് തലവേദനയായ ഒരു ഭീകരൻ കൂടി ഇല്ലാതായി;നിരോധിത ഖലിസ്ഥാൻ സംഘടനയുടെ തലവനാണ് മരണമടഞ്ഞത്.
ഇസ്ലാമാബാദ്:ഭിന്ദ്രൻവാലയുടെ അനന്തരവനും ഇന്ത്യ അന്വേഷിക്കുന്ന ഖലിസ്ഥാൻ തീവ്രവാദി മായ ലഖ്ബീർ സിംഗ് റോഡ് (72) പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ രണ്ടിനാണ് ലഖ്ബീർ മരിച്ചത്. സിഖ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടർന്ന് പാക്കിസ്ഥാനിൽ രഹസ്യമായാണ് റോഡിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവായിരുന്നു ഭിന്ദ്രൻവാലെ. പഞ്ചാബിൽ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ലഖ്ബീർ സിംഗ് റോഡെ ഉൾപ്പെട്ടിരുന്നുവെന്നാണ് പാകിസ്ഥാൻ രഹസ്യ ഏജൻസിയായ ഐഎസ്‌ഐ നൽകുന്ന സൂചനകൾ.ലഖ്ബീർ സിംഗ് റോഡെയുടെ സഹോദരനും മുൻ അകാൽ തഖ്ത് ജതേദാറുമായ…

