ഒഡീഷ ; നിധി ശേഖരം എണ്ണിത്തിട്ടപ്പെടുത്തൽ തുടരുന്നു.
ഭുവനേശ്വർ: പന്ത്രണ്ടാം നൂറ്റാണ്ടിലെ പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡർ (നിധി ശേഖരം) 46 വർഷങ്ങൾക്ക് ശേഷം ഞായറാഴ്ച വീണ്ടും തുറന്നു. ഒറീസ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രേറ്റർ അരബിന്ദ പാധി, എഎസ്ഐ സൂപ്രണ്ട് ഡിബി ഗദനായക്, പുരിയിലെ രാജാവായ ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീ രത്ന ഭണ്ഡാർ തുറന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ശ്രീ ജഗന്നാഥ മഹാപ്രഭുവിന് സമർപ്പിച്ച സ്വർണ്ണം, രത്നങ്ങള്‍ മുതലായവയാണ്…

