യുഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു;ഒ ആർ കേളു.

കൽപ്പറ്റ: വയനാട്ടിലെ തദ്ദേശീയ ജനതയ്ക്ക് ഭക്ഷ്യസാധനങ്ങളും പണവും നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുന്നതായി മന്ത്രി ഒ ആർ കേളു. തിരുനെല്ലി തോൽപ്പെട്ടിയിൽ കോൺഗ്രസ് നേതാവിൻ്റെ മില്ലിൽ നിന്ന് തെരഞ്ഞെടുപ്പ് സ്ക്വാഡ് വ്യാഴാഴ്ച പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുകളിൽ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളും പണവും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന നടപടി അപലപനീയമെന്നും മന്ത്രി പ്രസ്താവിച്ചു.ഉത്തരേന്ത്യൻ രീതിയിൽ ഇവിടുത്തെ വോട്ടർമാരെയും സ്വാധീനിക്കാനാണ് കോൺഗ്രസിൻ്റെ ദേശീയ നേതാവായ സ്ഥാനാർത്ഥി ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലാകെ പണമൊഴുക്കി വോട്ടു…

Read Full News

വിഘടനവാദിക്ക് വേണ്ടി രാഹുലിന് പാക്കിസ്ഥാനിൽ നിന്ന് കത്ത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതി ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താൻ സ്വദേശിനിയായ ഭാര്യ. മുഷാല്‍ മാലിക്കാണ് യാസീൻ മാലിക്കിനായി രാഹുല്‍ ഗാന്ധി ശബ്ദമുയർത്തണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഭർത്താവിന് കശ്മീരില്‍ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നും മുഷാല്‍ അവകാശപ്പെടുന്നു. ജയിലിലെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ നവംബർ രണ്ടു മുതല്‍ മാലിക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇത് ആരോഗ്യത്തെ ക്ഷയിപ്പിക്കുയാണെന്നും ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇടപെടണം….

Read Full News

ട്രംപ് യുഗം.

വാഷിംഗ്ടൺ:ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരിച്ചെത്തി. 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം തുടക്കം മുതൽ ട്രംപിന് അനുകൂലമായിരുന്നു. ഏറ്രവും ഒടുവിൽ ഫലം പൂർണമാകുമ്പോൾ വിജയിയായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. രണ്ടാം തവണയും ആ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ട്രംപ്. അസോസിയേറ്റഡ് പ്രസ്സിൻ്റെ പ്രൊജക്ഷൻ അനുസരിച്ച്, ട്രംപ് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി, ആവശ്യമായ 270 മാർക്ക് കടന്നു. ഇതോടെ, 224 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ അദ്ദേഹം…

Read Full News

മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി: പ്രിയങ്ക.

മാനന്തവാടി: മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് അതിസമ്പന്നരായ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പ്രിയങ്കാഗാന്ധി. വയനാട് മാനന്തവാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, മറിച്ച് ഏതുവിധേനയും അധികാരത്തില്‍ തുടരുകയെന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യം. അതിനായി ഈ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും ഭയവും വളര്‍ത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി, തുറമുഖങ്ങള്‍ എന്നിവയെല്ലാം വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. കേന്ദ്രസര്‍ക്കാര്‍ അതിസമ്പന്നരായ സുഹൃത്തുക്കള്‍ക്ക്…

Read Full News

ജാർഖണ്ഡ് ഇലക്ഷൻ;ബിജെപി പ്രകടന പത്രിക പുറത്തിറക്കി.

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടി പ്രകടന പത്രിക (മാനിഫെസ്റ്റോ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച റാഞ്ചിയില്‍ പ്രകാശനം ചെയ്തു (Jharkhand Assembly Election).“ഞങ്ങൾ ജാർഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് കൊണ്ടുവരും, ആദിവാസികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ഷാ പറഞ്ഞു.സോറൻ്റെ ഭരണത്തിന് കീഴിൽ ആദിവാസികൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച് ഷാ ഹേമന്ത് സോറൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. ജാർഖണ്ഡിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ബംഗ്ലാദേശി…

Read Full News

നരസിംഹ വരാഹി ബ്രിഗേഡുമായി ആന്ധ്രാ ഉപമുഖ്യമന്ത്രി.

ജനസേന പാർട്ടി (ജെഎസ്പി) തലവനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണ്‍ തൻ്റെ പാർട്ടിക്കുള്ളില്‍ “സനാതന ധർമ്മം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെയുള്ള സമർപ്പിത വിഭാഗമായ ‘നരസിംഹ വരാഹി ബ്രിഗേഡ്’ പ്രഖ്യാപിച്ചു.“ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു. സനാതന ധർമ്മത്തെ സോഷ്യല്‍ മീഡിയയില്‍ വിമർശിക്കുന്നവരും അനാദരവോടെ സംസാരിക്കുന്നവരും അതിൻ്റെ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെ ഞങ്ങളുടെ പാർട്ടിക്കുള്ളില്‍ ‘നരസിംഹ വരാഹി’ എന്ന പേരില്‍ ഒരു സമർപ്പിത വിഭാഗം ഞാൻ സ്ഥാപിക്കുകയാണ്. സനാതന ധർമ്മ സംരക്ഷണത്തിനായുള്ള ബ്രിഗേഡ്,”…

Read Full News

രാഹുൽ ഗാന്ധി മൂന്നിന് വയനാട് മണ്ഡലത്തിൽ.

കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തിൽ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ…

Read Full News

പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള സന്ദേശം: ശശി തരൂർ .

മീനങ്ങാടി: പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള നല്ലൊരുസന്ദേശമാകുമെന്ന് ശശി തരൂർ എം പിമീനങ്ങാടിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വീട്ടമ്മ കൂടിയായ പ്രിയങ്ക കുടുംബിനികളായ സത്രീകളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലധികം ഉറപ്പിക്കുന്നതിനുള്ള തീവ്ര പ്രചരണമാണ് മീനങ്ങാടിയിലും നടന്ന് വരുന്നത്. പ്രിയങ്കാ ഗാന്ധി മീനങ്ങാടിയിൽ നടത്തിയ റോഡ് ഷോയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട മീനങ്ങാടിയിലെ യു ഡി…

Read Full News

സൂക്ഷ്മ പരിശോധന പൂർത്തിയായി;വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം:സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.വയനാട്ടില്‍ പതിനാറ് സ്ഥാനാർഥികളും പാലക്കാട് 12 സ്ഥാനാർഥികളും ചേലക്കരയില്‍ ഏഴ് സ്ഥാനാർഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30-നാണ്. വയനാട്. ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി വാധ്ര (കോണ്‍ഗ്രസ്), സത്യൻ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാർട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ്…

Read Full News

ഫോക്‌സ്‌വാഗണ്‍  പ്ലാന്‍റുകള്‍ പൂട്ടി.

യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജർമനിയിലെ തങ്ങളുടെ മൂന്ന് പ്ലാന്‍റുകള്‍ പൂട്ടി.ഇതോടെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു. ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്‍റെയും ഭാഗമായാണു പ്ലാന്‍റുകള്‍ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ കൂടുതല്‍ പ്ലാന്‍റുകള്‍ പൂട്ടാൻ നീക്കമുണ്ടെന്നാണ് സൂചന. ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്‌വാഗണിന്‍റെ പ്രതിസന്ധി രാജ്യത്തിന്‍റെ സമ്ബദ്‌രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് കമ്ബനിയുടെ വിവിധ രാജ്യങ്ങളിലുള്ള പ്ലാന്‍റുകളിലായി ജോലി ചെയ്യുന്നത്.ചൈനയിൽ…

Read Full News