ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു.
ന്യൂയോർക്ക്:അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസില്‍വാനിയയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.പ്രദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം.യോഗത്തില്‍ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്ത് വന്നു. ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേർക്ക്…

