സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് കാശ്മീർ എൻഐടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.

ശ്രീനഗർ:മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രതിഷേധം . വിദ്യാർത്ഥി പ ഷെയർ ചെയ്ത പോസ്റ്റിലാണ് പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നൈജീൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ട് ഗേറ്റുകളും വിദ്യാർത്ഥികൾ തടഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റ് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.  സോഷ്യൽ മീഡിയയിൽ പോസ്റ്റ്…

Read Full News

തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരിച്ചു കിട്ടി;കൊല്ലത്തുനിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം : കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കണ്ടെത്തി.18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമാണ് ഇതോടെ വിരാമാകുന്നത്. കൊല്ലം ആശ്രമം മൈതാനത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് കുട്ടിയെ കിട്ടിയത്.. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക്…

Read Full News

ഇസ്രായേൽ ഹമാസ് വെടി നിർത്തൽ നീട്ടി.

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ ധാരണ.ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗസ്സയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് 48 മണിക്കൂര്‍ കൂടി നീട്ടുന്നത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്വിശേഷിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന്…

Read Full News

പൗരത്വഭേദഗതി നിയമം മാർച്ചിൽ .

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാര്‍ച്ച്‌ 30-നകം പൂര്‍ത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര.പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന സമൂഹമാണ് മറ്റുവ. ഇവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. മറ്റുവ സമുദായത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാൻ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. 2019-ല്‍ ബില്‍ ഇരുസഭകളിലും പാസാക്കി….

Read Full News

ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്രസഭയിൽ സഹസ്ഥാപകന്റെ മകൻ.

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ ഭീകര സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു .ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്,യുഎന്നില്‍(നവംബര് 20 തിങ്കളാഴ്ച) ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപം) ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്, 90-കളുടെ അവസാനത്തില്‍ തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞു, നിരവധി ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ തുറന്നുകാട്ടാനും തടയാനും ഇസ്രായേലിന്റെ സുരക്ഷാ സേവനങ്ങളുമായി രഹസ്യമായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം തന്റെജീവിതം…

Read Full News

വെസ്റ്റ്ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ഇസ്രയേൽ ചാരന്മാരെ ഹമാസ് വധിച്ചു.

ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണിൽ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തുൽക്കറെം അഭയാർത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികൾ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബർ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 31 കാരനായ…

Read Full News

റോബിന്‍ ഗിരീഷിനെ പോലീസ് ചെക്ക്കേസിൽ അറസ്റ്റ് ചെയ്തു.

എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന വണ്ടി ചെക്ക് തട്ടിപ്പ് കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തയാണ്  പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനം നടത്തിയതിന്റെ പേരിൽ നേരത്തെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത് വിവാദത്തിന് ഇട നൽകിയിരുന്നു . കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന്…

Read Full News

മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി: പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.ലോക്പാല്‍ നിര്‍ദേശപ്രകാരമാണു സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിനുശേഷമാവും മഹുവയ്ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണോയെന്നു സിബിഐ തീരുമാനിക്കുക. പ്രാഥമിക അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാനോ തെരച്ചില്‍ നടത്താനോ സിബിഐക്കു കഴിയില്ലെങ്കിലും മഹുവയെ ചോദ്യം ചെയ്യാൻ കഴിയും. മഹുവയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണവും ഉപഹാരങ്ങളും മഹുവകൈപ്പറ്റിയെന്നു…

Read Full News

കുസാറ്റിൽ വൻ ദുരന്തം ;തിക്കിലും തിരക്കിലും നാല് വിദ്യാർത്ഥികൾ മരിച്ചു.

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍(CUSAT) തിക്കിലും തിരക്കിലും(Stampede) വന്‍ ദുരന്തം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. ടെക് ഫെസ്റ്റിന്റെ(Tech fest) ഭാഗമായി നടന്ന ഗാനമേളക്കിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന്…

Read Full News

25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .

25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് . വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ്  25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ…

Read Full News