രാജ്യത്ത് നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കണം; മാലിദ്വീപ് പ്രസിഡൻറ്.

മാലിയിൽ നിന്നും സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന്…

Read Full News

അൽഷിഫ ആശുപത്രിയിൽ നിന്നുംവൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ ;നിഷേധിച്ച് ഹമാസും

ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തതായി അറിയിച്ചു.ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം. ഇതിനിടെ ഹമാസും, ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം തുടരുകയാണ്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന്…

Read Full News

ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ ഇസ്രായേൽ കൈപ്പിടിയിൽ .

ടെല്‍ അവീവ്: ഹമാസിന്റെ പാര്‍ലമെന്‍റ് മന്ദിരവും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സും പിടിച്ചെടുത്തതായി ഇസ്രേലി സേന അറിയിച്ചു.ഇവയടക്കം ഗാസ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഒട്ടേറെ ഗവണ്‍മെന്‍റ് കെട്ടിടങ്ങള്‍ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.ഹമാസിന്‍റെ സൈനിക, പോലീസ് ഓഫീസര്‍മാരുടെ ആസ്ഥാനവും ഇന്‍റലിജൻസ് വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രേലി സേന പിടിച്ചെടുത്തു. ഒക്‌ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്‍റെ ആസൂത്രണം നടന്ന കെട്ടിടങ്ങളും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.ഹമാസിനുവേണ്ടി ആയുധങ്ങള്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്ന ഗാസൻ യൂണിവേഴ്സിറ്റിയിലെ എൻജിനിയറിംഗ് ഫാക്കല്‍റ്റി കെട്ടിടം, ഹമാസിന്‍റെ പരിശീലന കേന്ദ്രം, കമാൻഡ് സെന്‍റര്‍, ചോദ്യംചെയ്യല്‍…

Read Full News

യാസർ അറാഫത്തിനെ ലോകനേതാവായി അംഗീകരിച്ച പാരമ്പര്യം കോൺഗ്രസിന്; എ കെ ആന്റണി.

എറണാകുളം :പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തിനെ അറബ് രാജ്യങ്ങള്‍ ഒഴികെ എല്ലാവരും ഭീകരന്‍ എന്നുവിളിച്ച്‌ അധിക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ വിളിച്ച്‌ ലോകരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്ബര്യമാണ് കോണ്‍ഗ്രസിന്റേതെന്ന് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി.പലസ്തീന്‍ വിഷയം ഉണ്ടായപ്പോള്‍ ചാഞ്ചാടിയ, റഷ്യയെ ആരാധിക്കുന്ന സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയുമായി ക്യൂനില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134-ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സിമ്ബോസിയം…

Read Full News

തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന്മേൽ ഗവർണർ ആവശ്യമില്ല ;എം വി ഗോവിന്ദൻ .

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ഗവര്‍ണറുടെ ആവശ്യമില്ല.ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവര്‍ണര്‍മാരാക്കുന്നതെന്നും സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവര്‍ണര്‍ തടസ്സപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ഗവര്‍ണര്‍ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഗവര്‍ണര്‍മാര്‍ക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവര്‍ണര്‍ക്ക് എവിടെ വരെ…

Read Full News

ആക്രമണം ഹമാസ് മുൻകൂട്ടി തയ്യാറാക്കിയത് ;ഇസ്രായേൽ

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച്‌ ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വര്‍ഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചു. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വര്‍ഷത്തോളം ഭീകരര്‍ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തല്‍.കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കല്‍ നിന്നും ലഭിച്ച രേഖകള്‍, ഭൂപടങ്ങള്‍, ആയുധങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇസ്രായേലിന് വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡില്‍ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിലേക്ക്…

Read Full News

അസഫാക് ആലത്തിന് തൂക്കുകയര്‍.

എറണാകുളം :ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്.രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും, മരണശിക്ഷ തന്നെ…

Read Full News

മാവോയിസ്റ്റ് – തണ്ടർ ബോൾട്ട് ഏറ്റുമുട്ടലിൽ 2 പേർക്ക് വെടിയേറ്റതായി സംശയം.

കണ്ണൂര്‍ :കണ്ണൂർ ജില്ലയിലെ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ  ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ്കൾക്ക് വെടിയേറ്റതായി സൂചന . രാവിലെ ഒമ്പതരയോടെ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ഇതോടെ പൊലീസ് തിരിച്ചടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. പിന്നാലെ ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. രാവിലെ വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം. ഇതിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ…

Read Full News

മണിപ്പൂരിൽ5 സായുധ സംഘങ്ങൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തി.

മണിപ്പൂരിലെ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ കേന്ദ്രം നിരോധിച്ചു.സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ആഭ്യന്തര മന്ത്രാലയം. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ‘1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3-ന്റെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, എട്ട് മെയ്‌തേയ്…

Read Full News

ടിക്ക് ടോക്കിന് നേപ്പാളിൽ നിരോധനം .

കാഠ്മണ്ഡു:ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ  ടിക് ടോക് നേപ്പാള്‍ നിരോധിച്ചു. സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചൈനീസ് ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വിദ്വേഷ പ്രസംഗത്തിന്റെ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിനെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശിക്കുന്നതായി നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. നേപ്പാളിലെ കമ്പനിയിലെ പ്രതിനിധികളുടെ അഭാവത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.”ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം…

Read Full News