ഇന്ത്യയ്ക്ക് രണ്ടാം മെഡൽ .
പാരീസ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചു. ഇന്ന് 10മീറ്റർ എയർ പിസ്റ്റല്‍ മിക്സ്ഡ് ടീം ഇവന്റില്‍ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് വെങ്കല മെഡല്‍ നേടിയത്.ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു/സരബ്ജോത് സഖ്യം ഇന്നലെ യോഗ്യത നേടിയിരുന്നു. ഇന്ന് കൊറിയൻ സഖ്യത്തെ ആയിരുന്നു ഇന്ത്യൻ സഖ്യം വെങ്കല പോരാട്ടത്തില്‍ നേരിട്ടത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ജയിച്ചത്. യോഗ്യതാ റൗണ്ടില്‍ 580 പോയിന്റ് നേടാൻ ഇന്ത്യൻ…

