നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം തുടങ്ങി.
യെരവാൻ: അസര്‍ബൈജാന്റെ നിയന്ത്രണത്തിലായ നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള അര്‍മേനിയൻ ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി.മൂവായിരത്തോളം പേര് അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1,20,000 അര്‍മേനിയൻ വംശജരാണ് നാഗോര്‍ണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസര്ബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അര്‍മേനിയൻ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയൻ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്കുന്ന പദ്ധതിപരിഗണനയിലുണ്ടെന്നാണ്…

