‘പിക്‌നിക് സ്‌പോട്ട് അല്ല’: ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ:ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിശ്വാസികള്‍ക്ക് മാത്രമായിരിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നല്‍കി. പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാല്‍ അഹിന്ദുക്കള്‍ക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രംപരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം…

