ഹിസ്ബുല്ല ആക്രമണം; ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ .
കമാൻഡർ ഫഹദ്ഷുക്കർ കൊല്ലപ്പെട്ടതിന് മറുപടിയായി “വലിയ എണ്ണം മിസൈലുകൾ” ഉപയോഗിച്ച് ഇസ്രായേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഹിസ്ബുള്ള പറഞ്ഞു . മെറോൺ ബേസ്, അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 11 ഇസ്രായേലി സൈനിക താവളങ്ങളിലും ബാരക്കുകളിലും 320 ലധികം കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടതായി ലെബനീസ് ഗ്രൂപ്പ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഡ്രോണുകളുടെ കടന്നുകയറ്റം സുഗമമാക്കുന്നതിനാണ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു. “ആസൂത്രണം ചെയ്തതുപോലെ ഡ്രോണുകൾ കടന്നുപോയി.” “ലെബനനിലെ മിക്ക ഇസ്രായേലി ആക്രമണങ്ങളും…

